Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AwardCeremony

America

നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഓ​ഗ​സ്റ്റ് ര​ണ്ടി​ന്

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ നാ​മം (നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ​സ് ആ​ൻ​ഡ് അ​സോ​സി​യേ​റ്റ​ഡ് മെം​ബേ​ർ​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മ്പ​താ​മ​ത് നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഗാ​ലാ ഓ​ഗ​സ്റ്റ് രണ്ടിന് ​നടക്കും.

വൈ​കുന്നരം അഞ്ചിന് ന്യൂ​ജ​ഴ്സി​യി​ലെ റോ​യ​ൽ ആ​ൽ​ബ​ർ​ട്ട് പാ​ല​സി​ൽ (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) വച്ചാണ് പരിപാ‌ടി ന​ട​ക്കുക. ച​ട​ങ്ങി​ന്‍റെ പ്ര​ഖ്യാ​പ​ന​വും പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ നാ​മം ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ന്യൂയോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ജി എ​ബ്ര​ഹാം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ് രാ​ജു പ​ള്ള​ത്ത് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. നാ​മം സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ നാ​യ​ർ, സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​വ​ർ​ത്ത​ന മി​ക​വി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

2010-ൽ ​ആ​രം​ഭി​ച്ച നാ​മം ഇ​ന്ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഓ​രോ വ​ർ​ഷ​വും സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​സാ​ധാ​ര​ണ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ മി​ക​വി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രെ​യും വി​ശ്വാ​സ്യ​ത​യു​ള്ള സ്രോ​ത​സു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ഫ​ഷ​ണ​ൽ രീ​തി​യി​ൽ ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​രു​ടെ നേ​ട്ട​ങ്ങ​ളെ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്.

ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഓ​ങ്കോ​ള​ജി രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച പ്ര​മു​ഖ കാ​ൻ​സ​ർ​രോ​ഗ വി​ദ​ഗ്ധ​നും സാം​സ്കാ​രി​ക നാ​യ​ക​നു​മാ​യ ഡോ. ​എം.​വി. പി​ള്ള​യാ​ണ് ഈ ​ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യ​ത്.

എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജേ​താ​ക്ക​ൾ: പ​ത്മ​ശ്രീ എ​ച്ച്.ആ​ർ. ഷാ (​മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം), കേ​ണ​ൽ വീ​രേ​ന്ദ്ര ത​വാ​തി​യ (പൊ​തുസേ​വ​നം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം), ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി (സാ​മൂ​ഹി​ക നേ​തൃ​ത്വം), ഡോ.​ മാ​ത്യു കെ. ​ഐ​സ​ക് (സാ​ഹി​ത്യം), കി​ഷോ​ർ വാ​രി​യ​ത്ത് (സം​രം​ഭ​ക​ത്വം), പ​ണ്ഡി​റ്റ് ​ര​ഘു ശ​ങ്ക​ര​മ​ഞ്ചി (സാ​മൂ​ഹി​ക സേ​വ​നം), ഡോ. ​ന​ന്ദി​നി മേ​നോ​ൻ (വി​ദ്യാ​ഭ്യാ​സം), സ്പ​ർ​ശ് ഷാ (​അ​തു​ല്യ പ്ര​തി​ഭ) എ​ന്നി​വ​രാ​ണ്.

ഇ​തു​കൂ​ടാ​തെ ജൂ​റി​യു​ടെ പ്ര​ത്യേ​ക സൈ​റ്റേ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ ജോ​ർ​ജ് ജോ​സ​ഫ്, സു​നി​ൽ ട്രൈ​സ്റ്റാ​ർ, ത​ബ​ല വാ​ദ​ന​ത്തി​നു കേ​ന്ദ്ര അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ടി.​എ​സ്. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ​ക്കും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up